കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതി കേസ് അന്വേഷണം നീതിയുക്തമായിരിക്കണമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വീഴ്ചയുണ്ടായെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാം. കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.
ത്വരിത പരിശോധനയില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടും വിവാദ വ്യവസായി വി എം രാധാകൃഷ്ണന് അടക്കമുള്ളവരെ ഒഴിവാക്കിയതിനെതിരെ
നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം.
Discussion about this post