ഡല്‍ഹി: നവജ്യോതി സിങ് സിദ്ദു രാജ്യസഭാംഗത്വം രാജി വെച്ചു. ബിജെപിയാണ് സിദ്ദുവിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ആം ആദ്മി പാര്‍ട്ടിയിലേക്ക് പോകുന്നുവെന്നാണ് സൂചന. രാജി വയ്ക്കുന്നതിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. സിദ്ധുവിന്റെ ഭാര്യയും പഞ്ചാബിലെ ശിരോമണി അകാലി ദള്‍ ബി.ജെ.പി സര്‍ക്കാരിലെ പാര്‍ലമെന്ററി സെക്രട്ടറിയുമായ നവജ്യോത് കൗറും രാജിവച്ചേക്കും. കാര്‍ ഏപ്രിലില്‍ ഫേസ്ബുക്ക് വഴി രാജി പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
2017-ല്‍ പഞ്ചാബില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ധുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് സിദ്ധുവിന്റെ രാജിയെന്ന് കരുതുന്നു.
പത്തു വര്‍ഷം സിദ്ധു അമൃത്സറിനെ പ്രതിനിധീകരിച്ചു. 2014-ല്‍ ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്ലിക്ക് മത്സരിക്കുന്നതിനായി സിധു മണ്ഡലം ഒഴിഞ്ഞു കൊടുത്തു. എന്നാല്‍, ജെയ്റ്റ്ലി പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ അമരീന്ദര്‍ സിംഗിനാണ് ജയിച്ചത്. തുടര്‍ന്നാണ് ബി.ജെ.പി സിദ്ധുവിന് രാജ്യസഭാംഗത്വം നല്‍കിയത്.
Discussion about this post