അമൃത്സര്‍: പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലെത്തിയ സ്പൈസ്ജെറ്റ് വിമാനത്തില്‍ ബോംബ് ഭീഷണി. യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ച് ബോംബ് സ്ക്വാഡ് പരിശോധന ആരംഭിച്ചു. ദുബായിയില്‍ നിന്ന് രാവിലെ അമൃത്സറിലെത്തിയ വിമാനത്തിലാണ് ബോംബ് ഭീഷണി. ദുബായിയില്‍ നിന്ന് അമൃത്സര്‍ വിമാനത്താവളത്തിലേക്കെത്തിയ മുന്നറിയിപ്പ് സന്ദേശത്തെ തുടര്‍ന്നാണ് പരിശോധന ആരംഭിച്ചത്.
വിമാനത്തിനകത്ത് സംശയാസ്പദ സാഹചര്യത്തില്‍ ഒരു വസ്തുവുണ്ടെന്നാണ് അധികാരികള്‍ക്ക് കിട്ടിയ മുന്നറിയിപ്പ്. വിമാനത്തിനുള്ളിലെ ബാഗുകള്‍ പരിശോധിക്കണമെന്നായിരുന്നു അറിയിപ്പ്. വിമാനം അമൃത്സറില് ലാന്‍ഡ് ചെയ്ത ഉടനെ വിമാനത്താവള അധികൃതര്‍ യാത്രക്കാരെ ഒഴിപ്പിച്ചു. തുടര്‍ന്ന് ഒഴിഞ്ഞ സ്ഥലത്തേക്ക് വിമാനം മാറ്റിയതിന് ശേഷം ബോംബ് സ്ക്വാഡ് പരിശോധന നടത്തി വരികയാണ്.
Discussion about this post