തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാദ്ധ്യമ പ്രവര്‍ത്തകരുടെ പരാതിയില്‍ രണ്ട് കേസുകള്‍ അഭിഭാഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തു. വക്കീല്‍ ഗുമസ്ഥന് ശബരി ഗിരീഷ്, അഭിഭാഷക കൃഷ്ണകുമാരി എന്നിവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തു. പൊലീസുകാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ കോടതിയില്‍ അഭിഭാഷകരുടെ കല്ലേറില്‍ കേരള കൗമുദി ഫ്ലാഷ് ബ്യൂറോ ചീഫ് രജീവിന് ഗുരുതര പരിക്കേറ്റിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ വാഹനവും അഭിഭാഷകര്‍ അടിച്ചു തകര്‍ത്തു. കല്ലേറില്‍ ജീവന് ടി.വിയുടെ കാമറാമാന് അനുലാലിനും വക്കീല്‍ ഗുമസ്തനും പരിക്കേറ്റു.
Discussion about this post