വാഷിങ്ടന്‍: മുസ്ലിമായതിനാല് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടുവെന്ന് പരാതി. അമേരിക്കയില്‍ കഴിഞ്ഞ ഡിസംബര്‍ ആറിനാണു സംഭവം. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് അഹമ്മദ് റദ്വാനാണ് മുസ്ലിമായതിനാല് വിമാനത്തില്‍നിന്ന് ഇറങ്ങേണ്ടിവന്നത്.
കെമിക്കല്‍ എന്‍ജിനീയറായ റദ്വാന് സീറ്റില്‍ ഇരുന്നുകഴിഞ്ഞപ്പോള്‍ വിമാന ജീവനക്കാരി മൂന്നുതവണ ഉറക്കെ പേരുവിളിക്കുകയും താങ്കളെ ഞാന്‍ നിരീക്ഷിക്കുന്നതായിരിക്കും എന്നു വിളിച്ചുപറയുകയും ചെയ്തുവെന്ന് റദ്വാന് പറയുന്നു. കാരണം ചോദിച്ചപ്പോള്‍ വളരെ സെന്‍സിറ്റീവാണു വിഷയം എന്നു പറഞ്ഞ് അവര്‍ നടന്നുപോവുകയായിരുന്നവെന്നും റദ്വാന് പറയുന്നു. തുടര്‍ന്ന് റദ്വാന് വിമാനത്തില്‍നിന്ന് ഇറങ്ങേണ്ടിവന്നു.
Discussion about this post