തിരുവന്തപുരം: തിരുവനന്തപുരം ടൈറ്റാനിയത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപണ വിധേയരായ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്. 2011-ല്‍ ഇറക്കുമതി ചെയ്ത മലിനീകരണ നിയന്ത്രണ ഉപകരണങ്ങളാണ് സംഘം പരിശോധിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
Discussion about this post