Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ടി.പി.ദാസന്‍ ചുമതലയേറ്റു

by Brave India Desk
Jul 23, 2016, 03:59 pm IST
in Kerala
Share on FacebookTweetWhatsAppTelegram

sports council-t p dasanതിരുവനന്തപുരം: സിപിഎം നേതാവ് ടി.പി.ദാസനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി സര്‍ക്കാര്‍ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. മുന്‍ അത്‌ലറ്റ് മേഴ്‌സികുട്ടനാണ് വൈസ് പ്രസിഡന്റ്. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവച്ചതോടെയാണ് ഇടതു സര്‍ക്കാര്‍ പുതിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതിയെ തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്.

നിരവധി ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയിലാണ് ദാസന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നിയമനം. ദാസന്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന കാലത്തെ ഉള്‍പ്പടെയുള്ള അഴിമതികള്‍ അന്വേഷിക്കണമെന്ന് അഞ്ജു വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്തും ദാസന്‍ ഈ ചുമതല വഹിച്ചിരുന്നു. ഇക്കാലത്തെ സ്‌പോര്‍ട് ലോട്ടറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദാസനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

കഴിഞ്ഞമാസം 22 നാണ് അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നുണ്ടായ വിഷയങ്ങളായിരുന്നു രാജിക്ക് പിന്നില്‍. അഞ്ജു അഴിമതിക്കാരിയാണെന്ന കായികമന്ത്രി ഇ പി ജയരാജന്റെ പ്രസ്താവനയാണ് വിവദങ്ങളിലേക്കും തുടര്‍ന്ന് അഞ്ജുവിന്റെ രാജിയിലേക്കും നയിച്ചത്.

അഞ്ജു സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഇരുന്ന് അഴിമതി നടത്തിയതായി ടി പി ദാസനും നേരത്തെ ആരോപിച്ചിരുന്നു. യോഗ്യത ഇല്ലാത്ത സഹോദരനെ ഉന്നത പദവിയില്‍ നിയമിച്ചു, പരിശീലകരുടെ സ്ഥലം മാറ്റങ്ങളില്‍ വന്‍അഴിമതി നടന്നു തുടങ്ങിയവയാണ് അഞ്ജുവിനെതിയെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍.

അതേസമയം സ്‌പോര്‍ട്‌സ് കൗണ്‍സിലെ അഴിമതി പുറത്തു കൊണ്ടു വന്നതില്‍ തന്നോട് അമര്‍ഷമാണെന്ന് രാജിപ്രഖ്യാപന വേളയില്‍ അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. താന്‍ ചുമതലയേറ്റ ആറര മാസകാലത്തിനുളളില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതെന്നും കായികരംഗം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ നടന്നതെന്നും അഞ്ജു ബോബി ജോര്‍ജ് ആരോപിച്ചു. തന്റെ സഹോദരന് ജോലി നല്‍കിയത് കൗണ്‍സില്‍ അല്ല സര്‍ക്കാരാണെന്ന് അഞ്ജു പ്രതികരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ കൗണ്‍സിലിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രിക്ക് അഞ്ജു കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ ദാസന്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്ന കാലത്തെ സ്‌പോര്‍ട്‌സ് ലോട്ടറി നടത്തിപ്പില്‍ വന്‍ അഴിമതി നടന്നെന്ന സൂചന അഞ്ജു നല്‍കിയിരുന്നു.

അതേസമയം അഴിമതി ആരോപണം ദാസന്‍ നിഷേധിച്ചു. അഞ്ജു ആവശ്യപ്പെട്ട ആന്വേഷണം നടക്കട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Tags: presidentSPORTS COUNCILt p dasan
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies