ഡല്‍ഹി: രാജ്യത്തിനു പുറത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പൊതു ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രഖ്യാപിച്ചു.ഇതിനായുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. കള്ളപ്പണം നിക്ഷേപിക്കുന്നവര്‍ക്ക് പത്തുവര്‍ഷം വരെ തടവുശിക്ഷ നല്‍കും. കള്ളപ്പണം സൂക്ഷിച്ചാല്‍ ആസ്തിയുടെ 300 ശതമാനം പിഴ ഈടാക്കുമെന്നും ധനമന്ത്രി വ്യകതമാക്കി. ഇതിനായി പ്രത്യേകം നിയമ ഭേദഗതി കൊണ്ടുവരും.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടിനെതിരെ നടപടിയെടുക്കും. വിദേശത്തെ നിക്ഷേപങ്ങള്‍ മറച്ചുവച്ചുളള നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതും ഏഴുവര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാക്കും.കള്ളപ്പണം നിയന്ത്രിക്കലും വിദേശത്തെ കള്ളപ്പണം തിരികെകൊണ്ടുവരുമെന്നതും ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാനപ്പെട്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post