കേരളത്തില്‍ നിന്ന് കാണാതായി അഫ്ഗാനിസ്ഥാനിലെ ഭീകരസംഘത്തില്‍ ചേര്‍ന്നു എന്ന് സംശയിക്കുന്ന യുവാവിന്റെ സന്ദേശം കുടുംബത്തിന് ലഭിച്ചു. കാസര്‍ഗോഡ് സ്വദേശി ഹഫിസുദ്ധീനാണ് സഹോദരിക്ക് ഇന്‍സ്റ്റഗ്രാം വഴി സന്ദേശം അയച്ചത്.
‘സുഖമായിരിക്കുന്നു. ഉപ്പയും ഉമ്മയുമടക്കമുള്ള ബന്ധുക്കള്‍ ഇങ്ങോട്ടുവരൂ’ എന്നതായിരുന്നു ഹഫീസുദ്ദീന്‍ അയച്ച സന്ദേശം. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലാണ് ഇയാളുടെ സഹോദരിയുടെ ഫോണ്‍. സന്ദേശത്തിന്റെ ആധികാരികതയെക്കുറിച്ച് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹഫീസുദ്ദീന്‍ നാട്ടിലുപയോഗിച്ചിരുന്ന സമൂഹമാധ്യമ അക്കൗണ്ടില്‍നിന്നുതന്നെയാണ് സന്ദേശം. അതിനാല്‍ ഇത് ഹഫീസുദ്ദീന്റേതാണെന്ന നിഗമനത്തിലാണു പൊലീസ്.
.
അതേസമയം സന്ദേശത്തിലെ പൂര്‍ണവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് വീട്ടുകാര്‍ക്ക് അന്വേഷണസംഘം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സന്ദേശം വന്നിരിക്കുന്നത് അഫ്ഗാനിസ്ഥാനില്‍ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. സഫിസുദ്ധീന്റെ സോഷ്യല്‍ മീിയ അക്കൗണ്ടില്‍ നിന്നാണ് സന്ദേശം അയച്ചിട്ടുള്ളതെന്നും വ്യക്തമായിട്ടുണ്ട്. നേരത്തെ കാസര്‍ഗോഡ് സ്വദേശിയായ യുവതിയും സമാനമായ സന്ദേശം വീട്ടുകാര്‍ക്ക് അയച്ചിരുന്നു.
Discussion about this post