യുഎപിഎ നിയമം അട്ടിമറിക്കാനും നീക്കം
കൊച്ചി: സംസ്ഥാനത്ത് അഞ്ചു നിരോധിത തീവ്രവാദ സംഘടനകള്‍ പുനരേകീകരണത്തിനു ശ്രമം നടത്തുന്നതായി പോലീസ് രഹസ്യാന്വേഷണവിഭാഗത്തിനു വിവരം ലഭിച്ചതായി റിപ്പോര്‍ട്ട്. അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലെത്തി പ്രവര്‍ത്തനം തുടങ്ങിയ ചില സംഘടനകളെ കേന്ദ്രീകരിച്ച് സംസ്ഥാന പോലീസ് അന്വേഷണം തുടങ്ങിയതായുള്ള വാര്‍ത്ത മംഗളം പത്രമാണ് റിപ്പോര്‍ട്ട് ചെയ്തതത്. അഞ്ചുവര്‍ഷമായി പുനരേകീകരണ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും സംസ്ഥാന പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യകതമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇടതു തീവ്ര സംഘടനകളും മുസ്ലീം തീവ്ര സംഘടനകളും പരസ്പര ധാരണയിലാണ് മുന്നോട്ടു പോകുന്നതെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പോര്‍ട്ട് ഗൗരവകരമായ വിഷയങ്ങള്‍ ഇവയാണ്-സംസ്ഥാനത്തെ മാവോയിസ്റ്റ് അനുകൂല സംഘടനകളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അഫ്സല് ഗുരുവിനു വേണ്ടി ഹാജരായ വക്കീലുമായി കൊച്ചിയില്‍ കൂടികാഴ്ച നടന്നിരുന്നു. ഇതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സംഘടനകള്‍ക്ക് വിദേശ ധനസഹായം എത്തുന്നതും ഇതേ കൂട്ടുകെട്ടിലൂടെയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ യു.എ.പി.എ നിയമം അട്ടിമറിക്കാനുള്ളനീക്കം ഇരു കൂട്ടരും സംയുക്തമായി നടത്തുന്നുണ്ടെന്നും പോലിസ് ഉന്നതര്‍ പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റ്, ഇന്ത്യന്‍ മുജാഹിദീന്‍, സിമി, അല്‍ ഉമര്‍ മുജാഹിദീന്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്), നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്), മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍(എം.സി.സി), യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസാം(ഉള്‍ഫ) തുടങ്ങിയ സംഘടനകളുടെ സാന്നിധ്യം ഇതിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. നിരോധിത സംഘടനയായ സിമിയില്‍ പ്രവര്‍ത്തിച്ചവര്‍ സിമിയുടെ ആശയങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ടെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം. ഇതര സംസ്ഥാനങ്ങളില്‍ സജീവമായിരുന്ന നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഒളിസങ്കേതമായി കേരളത്തിലേക്കാണ് എത്തിയതെന്നു കേന്ദ്ര ഇന്റലിജന്‍സ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബാബര്‍ ഖല്‍സ ഇന്റര്‍ നാഷണല്‍, ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ്, ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ്, ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്, ലഷ്കറെ തോയ്ബ/ പസ്ബാന്‍ ഇ അല്‍ഹാദി, ജയ്ഷെ മുഹമ്മദ്/ തെഹ്രിക്കെ ഫര്ഖാന്, ഹര്‍ക്കത്തുള്‍ മുജാഹിദീന്‍/ ഹര്‍ക്കത്തുള്‍ അന്‍സാര്‍/ ഹര്‍ക്കത്തുള്‍ ജിഹാദി ഇസ്ലാമി, ഹിസ്ബുള്‍ മുജാഹിദീന്‍/ ഹിസ്ബുള്‍ മുജാഹിദീന്‍ പിര്‍ പന്‍ജല്‍ റെജിമെന്റ്, അല്‍ ഉമര്‍ മുജാഹിദീന്‍, ജമ്മു ആന്‍ഡ് കശ്മീര്‍ ഇസ്ലാമിക് ഫ്രണ്ട്, യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ), നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ്, പീപ്പിള്‍ ലിബറേഷന്‍ ആര്‍മി (മണിപ്പുര്‍), യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്, പീപ്പിള്‍ ലിബറേഷന്‍ പാര്‍ട്ടി ഓഫ് കാന്ജല്പാക്(പ്രെപാക്), കാന്ജല്പാക് കമ്യൂണിസ്റ്റ് പാര്‍ട്ടി(കെ.സി.പി), കാന്ജല് യോള്‍ കാന്‍ബ ലപ്(കെ.വൈ.കെ.എല്‍), മണിപ്പൂര്‍ പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട്(എം.പി.എല്‍.എഫ്), ഓള് ത്രിപുര ടൈഗര്‍ ഫോഴ്സ്, എല്‍.ടി.ടി.ഇ, സിമി, ഡീന്ഡര് അന്‍ജുമാന്‍, സി.പി.ഐ.(എം.എല്‍.), മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍(എം.സി.സി), അല്‍ ബദര്‍, ജമാത്തുള്‍ മുജാഹിദീന്‍, അല്‍ക്വയ്ദ, ദുഖ്തരണ്‍ ഇ മില്ലത്ത്, തമിഴ്നാട് ലിബറേഷന്‍ ആര്‍മി, തമിഴ് നാഷണല്‍ റിട്രീവല്‍ ട്രൂപ്സ്, അഖില ഭാരത് നേപ്പാള്‍ ഏക്ത സമാജ്, സി.പി.ഐ. (മാവോയിസ്റ്റ്), ഇന്ത്യന്‍ മുജാഹിദീന്‍, ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി തുടങ്ങിയവയാണ് രാജ്യസുരക്ഷയ്ക്കു വേണ്ടി നിരോധിച്ച സംഘടനകള്‍.
Discussion about this post