ഡല്‍ഹി: എന്‍ജിഒകള്‍ സംഭാവന ഉപയോഗിച്ച് ലഭിക്കുന്ന ഫണ്ട് ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ഫണ്ട് ദുരുപയോഗം ചെയ്ത് വന്‍തോതില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.
സര്‍ക്കാര്‍ ഫണ്ടായി ഒരു കോടിയിലധികവും വിദേശ സംഭാവനയായി 10 ലക്ഷം രൂപയില്‍ കൂടുതല്‍ ലഭിക്കുന്ന സംഘടനകള്‍ക്ക് പുതിയ നിര്‍ദ്ദേശ പ്രകാരം സ്വത്ത് വെളിപ്പെടുത്തേണ്ടി വരും. ലോക്പാല്‍ നിയമ പ്രകാരം എന്‍ജിഒ സംഘടനകളെ പൊതുസേവകരുടെ ഗണത്തില്‍പ്പെടുത്തും. വര്‍ഷംതോറും ബാധ്യതയുടെ കണക്കുകളും പുറത്തുവിടേണ്ടി വരും. വിദേശസംഭാവന ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ വികസനം അട്ടിമറിക്കാന്‍ എന്‍ജിഒകള്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇത്തരം സംഘടനകളുടേയും 18 വിദേശ ഫണ്ടിങ് എജന്‍സികളുടേയും മേല്‍ സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കി.
2015-ല്‍ വിദേശസംഭാവന വിവരങ്ങള്‍ വെളിപ്പെടുത്താത്ത 10,000 എന്‍ജിഒകളുടെ രജിസ്ട്രേഷന് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു. നിലവില്‍ ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രമാണ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.
Discussion about this post