പാല : ധനമന്ത്രി കെ.എം മാണി ക്യാമറയ്ക്ക് മുമ്പില്‍.യാതൊരു പരിഭ്രമവും കൂടാതെ മന്ത്രി ക്യാമറയ്ക്കു മുന്നില്‍ നിന്ന് അഭിനയിച്ചപ്പോള്‍ എല്ലാവരും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. മാണിക്കും സന്തോഷമായി.
കേരളാ ലോട്ടറി വകുപ്പിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഷോര്‍ട്ട് ഫിലിം വൈറ്റ് ഡ്രോപ്പ്സിന്റെ ലൊക്കേഷനിലാണ് മാണി ക്യാമറയ്ക്കു മുമ്പില്‍ അഭിനയിച്ചത്.മൈ ഫാ ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാന്‍സറിനെതിരെയുള്ള ബോധവല്‍ക്കരണമാണ് ചിത്രത്തിന്റെ പ്രമേയം. കൂടാതെ കാരുണ്യ ലോട്ടറി ഫണ്ടിന്റെ പ്രസക്തിയും ചിത്രത്തില്‍ പറയുന്നു.ക്ലിഫ് ഹൗസിന് സമീപമുള്ള മാണിയുടെ വസതിയിലാണ് ഷൂട്ടിംഗ്. മാഹിര്ഖാനാണ് നായകനായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ വിമല്‍ കൃഷ്ണ.
Discussion about this post