തിരുവനന്തപുരം : ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തീക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ വിഎസ് അച്യുതാനന്ദന്. നിയമനത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു.
ഗീതാ ഗാേഹിനാഥ് എന്ന നവലിബറല്‍ ആശയക്കാരിയെ സാമ്പത്തീക ഉപദേഷ്ടാവായി നിയമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗീതാ ഗോപിനാഥിന്റെ നിയമനം പാര്‍ട്ടി വിരുദ്ധമാണെന്നും വിഎസ് ചൂണ്ടിക്കാട്ടുന്നു. നേരത്തെ പ്രഭാത് പട്നായികിനെ പോലുള്ള ഇടത്പക്ഷ സാമ്പത്തീക വിദഗ്ധര്‍ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. അതേ സമയം പാര്‍ട്ടി അറിഞ്ഞു കൊണ്ടാണ് നിയമനമെന്ന നിലപാടാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കുവച്ചത്.
എം.കെ ദാമോദരനെ നിയമപദേഷ്ടാവാക്കാനുള്ള തീരുമാനം വിവാദമായതിന് പിറകെ സാമ്പത്തീക ഉപദേഷ്ടാവ് നിയമനവും സിപിഎമ്മിന് വലിയ തലവേദനയാകുമെന്ന് ഉറപ്പായി.
Discussion about this post