ഡല്‍ഹി: ഇന്ത്യയിലെ ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി നേതാക്കള്‍ക്കെതിരേ ആക്രമണത്തിന് ഐഎസ് പദ്ധതിയിടുന്നതായി വെളിപ്പെടുത്തല്‍. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വൃത്തങ്ങളാണ് ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഐഎസ് ബന്ധം സംശയിക്കുന്ന ഒരാളെ ചോദ്യംചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
ഭട്കലില്‍ നിന്നുള്ള ഐഎസ് ഭീകരന് ഷാഫി അമര്‍ ഇന്ത്യന്‍ നേതാക്കളെ ആക്രമിക്കാന്‍ സിറിയിയില്‍ നിന്ന് പദ്ധതി തയാറാക്കുന്നതായാണ് എന്‍ഐഎയ്ക്കു ലഭിച്ച വിവരം. ഇന്ത്യയിലെ വിദേശീയരെയും ഐഎസ് ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ ഐഎസ് റിക്രൂട്ടറാണ് ഷാഫി അമര്‍. സിറിയയില്‍ നിന്ന് ഐഎസ് ആക്രമണങ്ങളെ നിയന്ത്രിക്കുന്ന ജോലിയാണ് ഇയാള്‍ക്ക്.
Discussion about this post