പൊള്ളാച്ചി: തൃശൂര്‍ സ്വദേശിയായ സ്ത്രീ പൊള്ളാച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. തൃശൂര്‍ ചേറ്റുപുഴ സ്വദേശി ലോലിതയാണ് മരിച്ചത്. ഇവരെ ബുധനാഴ്ച തൃശൂരില്‍ നിന്ന് കാണാതാവുകയായിരുന്നു.
പുലര്‍ച്ചെ പൊള്ളാച്ചി ആര്.എസ് കനാല്‍ റോഡിലാണ് ഇവരെ അബോധാവസ്ഥയില്‍ നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ചേറ്റുവ സ്വദേശി അയല്‍വാസിയെ പോലീസ് തിരയുന്നു. ലോലിതയുടെ അയല്‍വാസിയായ ചേറ്റുവ സ്വദേശി പോലീസ് പിടിയിലായതായി സൂചന. ഇയാള്‍ ടെംബോ ട്രാവലര്‍ ഡ്രൈവറാണ്.
Discussion about this post