റിയോ ഡി ഷാനറോ: ഇന്ത്യന്‍ ഹോക്കി ടീം റിയോ ഒളിമ്പിക്‌സ് മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുക്കില്ല. ടീമിന്റെ ജേഴ്‌സികള്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഹോക്കി ടീം മാര്‍ച്ച് പാസ്റ്റില്‍നിന്നു വിട്ടുനില്‍ക്കുന്നത്. നേരത്തെ ജേഴ്‌സികള്‍ തയാറാക്കിയിരുന്നെങ്കിലും ഏട്ടു കളിക്കാരുടെ ജേഴ്‌സികള്‍ പാകമായിരുന്നില്ല. മാര്‍ച്ച്പാസ്റ്റ് ചടങ്ങുകള്‍ ലോകം മുഴുവനും കാണുന്നതാണ്. മോശം ജേഴ്‌സികള്‍ ധരിച്ചു നാണംകെടാതിരിക്കാന്‍ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കാന്‍ ഹോക്കി ടീം തീരുമാനിക്കുകയായിരുന്നു.
എട്ടു തവണ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. മലയാളിതാരം ശ്രീജേഷിന്റെ നേതൃത്വത്തിലാണ് ഹോക്കി ടീം റിയോയില്‍ എത്തിയിരിക്കുന്നത്.
Discussion about this post