മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ലഷ്കറെ ഇ തൊയ്ബ ഭീകരന് സാഖിര്‍ റഹ്മാന് ലഖ്വിക്ക് ജയിലിനുള്ളില്‍ സുഖവാസം. പ്രതിക്ക് ജയിലിനുള്ളില്‍ മൊബൈല്‍ ഫോണും ,ഇന്റര്നെറ്റുമുള്പ്പെടെ എല്ലാ വിധ സൗകര്യങ്ങളുമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
ദിവസവും ലഖ്വിക്ക് നിരവധി സന്ദര്‍ശകരാണ് ജയിലില്‍. ദിവസവും നൂറോളം പേരെങ്കിലും കാണാനെത്താറുണ്ട്. നിരവധി ഫോണ്‍ കോളുകളുമുണ്ട്. എന്നാല്‍ സനന്ദര്ശകര്ക്ക് പ്രതിയെ കാണുന്നതിന് പ്രത്യക അനുമതിയോ ,രജിസ്റ്ററില്‍ ഒപ്പിടുകയോ വേണ്ട. മറ്റ് തടവു പുള്ളികള്‍ക്കുള്ള നിയമതടസ്സങ്ങള്‍ ലഖ്വിക്ക് പ്രശ്നമല്ല. ഫോണും ഇന്റര്നെറ്റുമുള്പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ക്ക് ജയിലിനുള്ളിലിരുന്നും ഭീകരവാദ ചര്‍ച്ചകള്‍ നടത്താമെന്ന വിധത്തിലാണ് കാര്യങ്ങള്‍.
പൊതു സമൂഹത്തിന് ഭീഷണിയാകുമെന്ന കാരണത്താലാണ് ലഖ്വിയെ നേരത്തെ താമസിപ്പിച്ചിരുന്ന ജയിലില്‍ നിന്ന് മാറ്റിയത്.
Discussion about this post