ഡല്‍ഹി: കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ന്റെ കാര്യത്തില്‍ ബിജെപിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. ഇക്കാര്യത്തില്‍ പിഡിപിയുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു . കശ്മീരിന്റെ പ്രത്യേക പദവി നിലനിര്‍ത്തുമെന്നു മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടന്‍ മുഫ്തി മുഹമ്മദ് സയീദ് പ്രഖ്യാപിച്ചിരുന്നു. കശ്മീരിലെ അഫ്‌സ്പയുടെ കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post