പനാജി: ‘അസഹിഷ്ണുതാ’ വിവാദം ഉയര്‍ത്തിയ ബോളിവുഡ് നടന്‍ അമിര്‍ ഖാനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഉറച്ച് നി്ന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. താന്‍ പറഞ്ഞതില്‍ തെറ്റുണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്നും എല്ലാവരും തന്റെ വാക്കുകളെ ശരിവെക്കുകയാണ് ചെയ്തതെന്നും പരീക്കര്‍ പറഞ്ഞു. പൂനെയില്‍ ഞാന്‍ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരെങ്കിലും അത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യൂട്യൂബിലുണ്ട്. ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് ശരിയാണെന്നാണ് നിരവധി പേര്‍ പറഞ്ഞത്. പനാജിയില്‍ ബിജെപി കണ്‍വെന്‍ഷനില്‍ പരീക്കര്‍ പറഞ്ഞു.
രാജ്യത്തിനെതിരെ സംസാരിക്കുന്നവരെയെല്ലാം ഒരു പാഠം പഠിപ്പിക്കണമെന്നായിരുന്നു പരീക്കറിന്റെ നേരത്തെയുള്ള പരാമര്‍ശം. ഭാര്യ കിരണ്‍ നമ്മള്‍ രാജ്യം വിടേണ്ടി വരുമോയെന്ന് ചോദിച്ചുവെന്ന അമിറിന്റെ പ്രതികരണത്തിനെതിരെ ആയിരുന്നു പരീക്കറിന്റെ പ്രതികരണം.
ബിജെപിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനാണ് ചിലരുടെ ശ്രമമെന്നും പരീക്കര്‍ കണ്‍വെന്‍ഷനില്‍ പറഞ്ഞു. ബിജെപിയിലേക്ക് ആളുകള്‍ ചേക്കറുന്നത് അവര്‍ക്ക് ദഹിക്കുന്നില്ല. അതിനാലാണ് അവര്‍ ബിജെപിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നത്. എങ്ങനെ ഭരിക്കണം എന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. അതിനാല്‍ തന്നെ മോഡി സര്‍ക്കാരിനെതിരെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പുകള്‍ അപ്രത്യക്ഷമാകുമെന്നും പരീക്കര്‍ പറഞ്ഞു.
Discussion about this post