കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കും. സെക്രട്ടറി സ്ഥാനത്തേക്കു കാനം രാജേന്ദ്രനും, കെ.ഇ. ഇസ്മായിലും ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍, മത്സരം ഒഴിവാക്കാനുള്ള ശ്രമത്തിലാണു നേതൃത്വം.
എഐടിയുസി സംസ്ഥാന പ്രസിഡന്റ് കാനം രാജേന്ദ്രനെയാണ് സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് നേതൃത്വം ഔദ്യോഗികമായി നിര്‍ദേശിക്കുക. എന്നാല്‍ കെ.ഇ. ഇസ്മയില്‍ സെക്രട്ടറിയാവാന്‍ വേണ്ടി വന്നാല്‍ മത്സരമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അതേസമയം സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ലെന്ന് പ്രകാശ് ബാബു പറഞ്ഞു.സെക്രട്ടറി സ്ഥാനത്തേക്ക് പല പേരുകളും ഉയര്‍ന്ന് കേട്ടേക്കാം. കേന്ദ്രനേതൃത്വം കൂടി ഇടപെട്ടായിരിക്കും സെക്രട്ടറിയെ തെരഞ്ഞെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.
സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും ഡി. രാജയുമടക്കമുള്ളവര്‍ സമവായത്തിനു ശ്രമിക്കുകയാണ്. എന്നാല്‍ ഇരുപക്ഷവും ഇതുവരെ വിട്ടുവീഴ്ചയ്ക്കു തയാറായിട്ടില്ലെന്നാണു സൂചന. കാനം രാജേന്ദ്രന്റെ പേരാണ് സെക്രട്ടറി സ്ഥാനത്തേക്കു തുടക്കം മുതല്‍ ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍, കെ.ഇ. ഇസ്മായില്‍ ശക്തമായി രംഗത്തെത്തിയതോടെ മത്സരം എന്ന നിലയിലേക്കു കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.
Discussion about this post