കോഴിക്കോട്: പ്രമുഖ യുക്തിവാദി നേതാവായ ഇഎ ജബ്ബാര്‍ മാഷിനെതിരെ ഭീഷണി ഉയര്‍ന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ. ഇസ്ലാം മതത്തിലെ ചില വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിനാല്‍ അദ്ദേഹത്തിനെതിരെ വധ ഭീഷണി ഉയര്‍ന്നുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് സാംസ്ക്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായി എംഎന്‍ കാരശ്ശേരി പ്രതികരിച്ചു. വധഭീഷണിയെ തുടര്‍ന്ന് ഇഎ ജബ്ബാര്‍ മാഷ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇതെല്ലാം കേരളത്തിന് തന്നെ നാണക്കേടാണ്.സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും, മാധ്യമങ്ങളും പൗരാവകാശ സംഘടനകളും വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഎന്‍ കാരശ്ശേരി ആവശ്യപ്പെട്ടു.
നമ്മള്‍ക്ക് രണ്ടാമതൊരു ചേകന്നൂര്‍ മൗലവിയുടേതു പോലെ ഇനിയൊരു ദുരന്തം ഉള്‍ക്കൊള്ളാനാവില്ല, അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കണം. മതേരത രാഷ്ട്രീയവും നീണാള്‍ വാഴട്ടെ-എന്നിങ്ങനെയാണ് എം.എന്‍ കാരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണ രൂപം –
[fb_pe url=”https://www.facebook.com/MNKarassery25/posts/1075993702482337?pnref=story” bottom=”30″]
Discussion about this post