കൊല്ലം: ഹെല്‍മറ്റ് ധരിക്കാത്തതിന് വയര്‍ലെസ് സെറ്റുകൊണ്ട് യുവാവിന്റെ തലയ്ക്കടിച്ച സംഭവത്തില്‍ പോലീസുകാരനെതിരെ കേസ് എടുക്കത്തത് ഗുരുതര വീഴ്ചയെന്ന് പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റീസ് നാരായണക്കുറുപ്പ്. പോലീസുകാരനെതിരെ ഉടന്‍ കേസ് എടുക്കണമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന സന്തോഷ് ഫെലിക്സിനെ ആസ്പത്രിയിലെത്തി കണ്ടതിനു ശേഷമായിരുന്നു നാരായണക്കുറുപ്പിന്റെ പ്രതികരണം. ആസ്പത്രിയില്‍ അദ്ദേഹം അരമണിക്കൂറോളം ഡോക്ടര്‍മാരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
മര്‍ദ്ദനത്തില്‍ സന്തോഷിന്റെ ഒരു ചെവിയുടെ കേള്‍വി ശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ചെവിയുടെ ഭാഗത്ത് പൊട്ടലും അതുപോലെ തന്നെ തലക്കുള്ളില്‍ രക്തസ്രാവവും ഉണ്ട്. തലക്കുള്ളില്‍ കട്ടപിടിച്ച രക്തം മാറ്റുന്നതിനുള്ള ചികിത്സയിലാണ് സന്തോഷ്. സന്തോഷിന്റെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്നും ജസ്റ്റീസ് നാരായണക്കുറുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവം ഉണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. പൊതുജന പ്രക്ഷോഭത്തെ തുടര്‍ന്ന് സംഭവമുണ്ടായ അന്നുതന്നെ എ.ആര്. ക്യാമ്പിലെ മാഷ്ദാസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. സംഭവത്തില്‍ സന്തോഷിന്റെ ബന്ധുക്കള്‍ ഈസ്റ്റ് സിഐക്ക് പരാതിയും നല്‍കിയിരുന്നു.
Discussion about this post