നികുതി തീവ്രവാദത്തില്‍ നിന്ന് ഇന്ത്യ മോചിതയായ ദിവസമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരൊറ്റ ഇന്ത്യ എന്ന സങ്കല്‍പം ജിഎസ്ടി പാസാക്കിയതോടെ യാഥാര്‍ത്ഥ്യമായി. പാര്‍ലമെന്റില്‍ ജിഎസ്ടി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഇത് ഒരു പാര്‍ട്ടിയുടെ വിജയമല്ല. എല്ലാ പാര്‍ട്ടികളുടെയും സംസ്ഥാനങ്ങളുടെയും വിജയമാണ് -മോദി പറഞ്ഞു.
എഐഎഡിഎംകെ ഒഴികെയുള്ള കക്ഷികള്‍ ജിഎസ്ടി ബില്ലിനെ പിന്തുണച്ച് സംസാരിച്ചു. ജിഎസ്ടി ബില്ലിലെ നികുതി 18 ശതമാനമായി കുറക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്ത് കൊണ്ടാണ് ബില്‍ പാസാക്കാന്‍ ഇത്രയും വൈകിയത് എന്ന ചോദ്യവും കോണ്‍ഗ്രസ് ഉന്നയിച്ചു.
കഴിഞ്ഞ ദിവസം രാജ്യസഭയും ജിഎസ്ടി ബില്‍ പാസാക്കിയിരുന്നു. നേരത്തെ ലോകസഭ ബില്‍ അംഗീകരിച്ചതാണെങ്കിലും രാജ്യസഭ പാസാക്കിയതിന് ശേഷം ലോകസഭയും ബില്‍ പാസാക്കേണ്ടതുണ്ട്. വിവിധ നിയമസഭകളും ബില്‍ പാസാക്കുന്നതോടെയാണ് ഭേദഗതിക്ക് അംഗീകാരമാവുക.
Discussion about this post