മുംബൈ :ബിസിസിഐയുടെ പുതിയ പ്രസിഡന്റായി ജഗന് മോഹന്‍ ഡാല്‍മിയയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
കേരളാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായ ടിസി മാത്യുവാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.പശ്ചിമ മേഖലയുടെ പ്രതിനിധിയായാണ് ടി.സി മാത്യുവിനെ തെരഞ്ഞെടുത്തത്. ബിസിസി സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സഞ്ജയ് പാട്ടീലിനെതിരെ അനുരാഗ് ഠാക്കൂറും ,ട്രഷറര്‍ സ്ഥാനത്തേക്ക് അനിരുദ്ധ് ചൗധരിയും തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് സ്ഥാനത്തേക്ക് ഡാല്‍മിയ മാത്രമായിരുന്നു പത്രിക സമര്‍പ്പിച്ചത് . ബിസിസിഐയിലെ ശ്രീനിവാസന് പക്ഷക്കാരനായ ഡാല്‍മിയ ഇപ്പോള്‍ ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റാണ്.കിഴക്കന്‍ മേഖലയില്‍ നിന്നുള്ള രണ്ട് വോട്ടുകള്‍ ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡിന് നിയന്ത്രണമുള്ളവയാണ്. ഈ രണ്ട് വോട്ടിന്റെ പിന്തുണയോടെയാണ് ഡാല്‍മിയ നാമനിര്‍ദശ പത്രിക സമര്‍പ്പിച്ചത് .
Discussion about this post