ബീജിംഗ്: ലോകത്തെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ സര്‍വീസ് ചൈന തുടങ്ങുന്നു. മണിക്കൂറില്‍ 380 കിലോമീറ്റര്‍ കുതിച്ചുപായുന്ന ട്രെയിന്‍ അടുത്ത മാസമാണ് സര്‍വീസ് തുടങ്ങുക. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സൂ പ്രവിശ്യയിലുള്ള ഴെങ്‌ഴൂസുഴൂ അതിവേഗ ട്രാക്കിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഈ റൂട്ടിലെ യാത്രാസമയം രണ്ടു മണിക്കൂര്‍ 33 മിനിറ്റില്‍ നിന്ന് 80 മിനിറ്റായി ചുരുങ്ങും.
റെയില്‍വേയില്‍ അതിവേഗ സര്‍വീസുകള്‍ വ്യാപകമാക്കുന്നതിനുള്ള ശ്രമത്തിലാണ് ചൈന. അടുത്തകാലത്തായി ബീജിംഗ് മുതല്‍ ഷാങ്ഹായി വരെ 16,000 കിലോമീറ്റര്‍ അതിവേഗ ട്രാക്കുകള്‍ സ്ഥാമപിക്കിച്ചിരുന്നു. കോടികണക്കിന് ഡോളര്‍ വരുമാനമാണ് ഇതുവഴിയുണ്ടാക്കുന്നത്.
Discussion about this post