തിരൂര്‍: എന്‍എസ്എസ് കരയോഗത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദു സമുദായങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേരള കോണ്‍ഗ്രസ് ബി നേതാവ് ആര് ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗത്തിനെതിരെ മലപ്പുറം ജില്ലയിലെ തീരുരില്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടു.വര്‍ഗ്ഗീയ വിഷം തുപ്പുന്ന പേ പിടിച്ച ബാലകൃഷ്ണപിള്ളയെ മതേതര കേരളം കല്ലെറിഞ്ഞ് കൊല്ലുമെന്ന ഭീഷണിയാണ് ബാനറില്‍ ഉള്ളത്. മുസ്ലിം ലീഗ് തിരൂര്‍ മുനിസിപ്പല്‍ കമ്മറ്റിയുടെ പേരിലുള്ളതാണ് ബാനര്‍.
ബാലകൃഷ്ണപിള്ളയുടെ മുഖം മോര്‍ഫ് ചെയ്ത് നായയുടെ മുഖം ചേര്‍ത്തുവച്ച ഫോട്ടോയും ബാനറിലുണ്ട്. തിരൂര്‍ സെന്റര്‍ ജംഗ്ഷനിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. പള്ളികളില്‍ നിന്നുയരുന്ന ബാങ്ക് വിളി നായ കുര പോലെയാണെന്ന പിള്ളയുടെ പ്രസംഗം വിവാദമായിരുന്നു. മതനിന്ദയെന്നാരോപിച്ച് പോലിസ് കേസെടുക്കുകയും ചെയ്തു.
അതേസമയം സമുദായം നേരിടുന്ന പ്രശ്നങ്ങള്‍ തുറന്ന് പറഞ്ഞതിന് കേസെടുക്കുന്നത് ശരിയല്ലെന്നും, അങ്ങനെ എങ്കില്‍ പല മതപ്രഭാഷകരും കുടുങ്ങുമെന്നും വാദിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ പരത്തുകയായിരുന്നുവെന്നാണ് ബാലകൃഷ്ണപിള്ളയുടെ വിശദീകരണം
Discussion about this post