ഡല്‍ഹി :സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിച്ചതിന് പാക്കിസ്ഥാനും, ഭീകരര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്യിദിന്റെ വിവാദ പ്രസ്താവനയെ കേന്ദ്രസര്‍ക്കാര്‍ തള്ളി. മുഫ്തിയുടെ പ്രസ്താവന കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുന്നതായും , പ്രസ്താവനയോട് യോജിക്കാനാകില്ലെന്നും ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു.
അതേസമയം കശ്മീര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. തുടര്‍ന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ നിന്നിറങ്ങിപ്പോയി.
കശ്മീരില്‍ ബിജെപി -പിഡിപി സഖ്യം അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെയായിരുന്നു മുഫ്തിയുടെ വിവാദ പ്രസ്താവന. പാക്കിസ്ഥാനും , ഭീകരര്‍ക്കും, ഹൂറിയത്ത് സംഘടനയ്ക്കുമാണ് തെരഞ്ഞെടുപ്പില്‍ ആക്രമണങ്ങള്‍ നടത്താതിരുന്നതിന് മുഫ്തി നന്ദി പറഞ്ഞു കൊണ്ട് പ്രസംഗം നടത്തിയത്. പാക്കിസ്ഥാനും ഭീകരരും ആക്രമണം നടത്തിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഒരിക്കലും നടക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുഫ്തി എടുത്തു പറഞ്ഞു. മുന്‍ വിമത നേതാവ് സജാദ് ഗനി ലോണിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെയും അദ്ദേഹം ന്യായീകരിച്ചു ഇത് ഒരു തുടക്കം മാത്രമാണെന്നും മറ്റ് വിമതര്‍ക്കും ഈ മാതൃക പിന്തുടരാവുന്നതാണെന്നും മുഫ്തി പറഞ്ഞു.
അതേസമയം പാക്കിസ്ഥാന്റെ കാരുണ്യത്തിലാണ് തെരഞ്ഞെടുടുപ്പ് നടന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നിലപാട് വ്യക്തമാക്കണമെന്നാശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു . മുഫ്തിയുടെ പ്രസ്തവനയെ ഒമര്‍ കടുത്ത ഭാഷയിലാണ വിമര്‍ശിച്ചത്.
Discussion about this post