ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായ ലഷ്കര്‍ഇതൊയ്ബ ഭീകരന് ബഹദൂര്‍ അലിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് എന്‍ഐഎ ബഹദൂര്‍ അലിക്ക് പാക്കിസ്ഥാനില്‍ നിന്ന് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. കശ്മീരിലെ നിലവിലെ സാഹചര്യം മുതലെടുക്കാനാണ് ഇയാളെ ഇന്ത്യയിലേയക്ക് അയച്ചതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എന്‍ഐഎ ഐജി സഞ്ജീവ് സിങാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കു വെച്ചത്.
1-കഴിഞ്ഞ ദിവസം വടക്കന്‍ കശ്മീരില്‍ നിന്നാണ് അലി പിടിയിലായത്.
2-പഅലിക്ക് പാക് സേനയില്‍ നിന്ന് പരിശീലനം ലഭിച്ചിട്ടുണ്ട്. പാക് അധീന കശ്മീരിലെ ഭീകര സംഘടനകളുടെ കണ്ട്രോള് റൂമില്‍ നിന്നും അലിക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിരന്തരമായി ലഭിച്ചിരുന്നു
3-കശ്മീരിലെ ഇപ്പോഴതെത സംഘര്‍ഷ സാഹചര്യം മുതലെടുക്കുന്നതിനാണ് ഇയാളെ ഇന്ത്യയിലേക്ക് അയച്ചത്.
4- പ്രദേശവാസികളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുക, സൈന്യത്തെ അക്രമിക്കുക എന്നിവയായിരുന്നു ദൗത്യം
5-ഏകദേശം 30 മുതല്‍ 50വരെ ആളുകള്‍ ലക്ഷ്കര്ഇതൊയ്ബയില് നിന്ന് പരിശീലനം നേടിയവരാണെന്നും ഇവര്‍ അഫ്ഗാന്‍പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നവരാണെന്നും അലിയില്‍ നിന്ന് വിവരം ലഭിച്ചു
7-പാക് അധീന കശ്മീരില്‍ നിലയുറപ്പിച്ചിരിക്കുന്ന ലക്ഷ്കര്‍-ഇ-തൊയ്ബ അല്ഫ-3 എന്ന പേരിലാണ് അറിയപ്പെടുന്നത്.
8-ബഹദൂര്‍ അലിയില്‍ നിന്ന് വന്‍തോതിലുള്ള ആയുധ ശേഖരം സൈന്യം പിടിച്ചെടുത്തിരുന്നു. അലിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളുടെ പക്കല്‍ എകെ-47 തോക്കുകളുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ റേഡിയോ, കോബസ് ജിപിഎസ്, ഭൂപടങ്ങള്‍, ജപ്പാന് നിര്‍മ്മിത ഐക്കണ്‍ സെറ്റുകള്‍ എന്നിവയും ഇയാളില്‍ നിന്ന് കണ്ടെടുത്തിരുന്നു.
9-പക്കിസ്ഥാനില്‍ സാര്‍ക്ക് ഉച്ചക്കോടിക്കെത്തി പാക്കിസ്ഥാന്റെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നിലപാടുകളെ സാധൂകരിക്കാന്‍ ബഹാദൂര്‍ അലിയുടെ മൊഴി മൂലം ഇന്ത്യക്ക് കഴിയും
10-അബു മുഹമ്മദ് ഹനീഫ് എന്ന ബഹാദൂര്‍ അലി പാക്കിസ്ഥാനിലെ പഞ്ചാബില്‍ ജിയ ബാഗ്ഗ ഗ്രാമക്കാരനാണ്. പാക്കിസ്ഥാന് ഹൈക്കമീഷണര്‍ ബാസിതിനെ വിളിച്ചുവരുത്തി താക്കീതു നല്കിയ ഇന്ത്യ അറസ്റ്റ് ചെയ്ത ബഹാദൂര്‍ അലിയുടെ വിവരങ്ങളടങ്ങിയ കുറിപ്പും (ഡെയ്മാഷ്) കൈമാറിയിരുന്നു.
Discussion about this post