കെ.എം മാണിക്ക് പ്രശ്നാധിഷ്ഠിത പിന്തുണ പ്രഖ്യാപിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മുഖപ്രസംഗവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കെ.എം മാണിയെ മാമോദീസ മുക്കാന്‍ കോടിയേരി ശ്രമിക്കുന്നുവെന്ന് വീക്ഷണം ആരോപിക്കുന്നു.
പ്രശ്നാധിഷ്ടിത നിലപാട് എന്ന് കോടിയേരി പറയുന്നത് പൂര്‍ണ സഖ്യത്തിനുളള ക്ഷണമാണ്. സിപിഐഎം നിലപാട് അവസരവാദത്തിന് ഉദാഹരണമാണ്. മാണിയെ വേണ്ടെന്ന് പറഞ്ഞ് ഒരു ദിവസത്തിനുള്ളില്‍ സിപിഐഎം നിലപാട് മാറ്റി. കെ.എം മാണിക്കെതിരായ അഴിമതിക്കേസുകള്‍ ഒതുക്കാനും സിപിഐഎം മടിക്കില്ലെന്നാണ് കോടിയേരിയുടെ മലക്കംമറിച്ചില്‍ വ്യക്തമാക്കുന്നതെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. മാണിയെ പിണക്കേണ്ടെന്ന യുഡിഎഫ് തീരുമാനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് മുഖപത്രത്തിന്റെ വിമര്‍ശനം.
കെ.എം മാണി യുഡിഎഫ് വിട്ടതിനെ സ്വാഗതം ചെയ്യുകയാണെന്ന് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളാ കോണ്‍ഗ്രസിനെ വര്‍ഗീയ കക്ഷിയായി മാറ്റനിര്ത്താനല്ല തങ്ങള്‍ ശ്രമിച്ചത്. ചില സന്ദര്‍ഭങ്ങളില്‍ പ്രശ്നാധിഷ്ഠിതമായി മുമ്പും സഹകരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍.ഡി.എഫില്‍ എടുക്കുമെന്നല്ല. എന്നാല്‍ ഭാവി പ്രവചിക്കാനുമില്ല. അടിത്തറ വിപുലീകരിക്കാനുള്ള അവസരമായി എല്‍.ഡി.എഫ് ഇതിനെ കാണുകയാണെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു
Discussion about this post