ഡല്‍ഹി: ആന്‍ട്രിക്സ്-ദേവാസ് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന് നായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം . സ്വകാര്യകമ്പനിക്കു നേട്ടമുണ്ടാകുന്ന വിധത്തില്‍ സുപ്രധാന വിവരങ്ങള്‍ ബഹിരാകാശവകുപ്പും മാധവന്‍നായരും കേന്ദ്രസര്‍ക്കാരില്‍നിന്നു മറച്ചുവച്ചെന്നും നിയമങ്ങളും നടപടിക്രമങ്ങളും ലംഘിച്ചെന്നും ആണ് പ്രധാന ആരോപണം. സ്വകാര്യ ലാഭത്തിനുവേണ്ടി പൊതുനിക്ഷേപം ദുരുപയോഗിച്ചെന്നും പരാതിയുണ്ട്.
നേരത്തെ ബഹിരാകാശവകുപ്പിനെയും ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന്‍നായരെയും കുറ്റപ്പെടുത്തി സിഐജി പാര്‍ലമെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം വ്യക്തമാക്കുന്നതാണ് ആന്‍ട്രിക്സ്-ദേവാസ് കരാറെന്നും സുപ്രധാന പദവികള്‍ വഹിക്കുന്നവര്‍ തങ്ങളുടെ അധികാരം വേണ്ട വിധം ഉപയോഗിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. എസ് ബ്രാന്‍ഡ് സ്പെക്ട്രം അനിശ്ചിതകാലത്തേക്കു ദേവാസിനു നല്‍കിയതിലൂടെ സര്‍ക്കാരിനു ലഭിക്കേണ്ട വന്‍തുക നഷ്ടമായെന്നും റിപ്പോര്‍ട്ട് പറയുന്നു.. ഐഎസ്ആര്‍ഒയുടെ മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമുണ്ട്.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കെതിരെ കോടതിയെ സമര്പ്പിക്കിക്കുമെന്ന് ജി മാധവന് നായര്‍ പ്രതികരിച്ചു
Discussion about this post