കൊച്ചി: തലസ്ഥാനത്തെ എടിഎം തട്ടിപ്പിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിന് മൂന്ന് ദിവസം കൂടി കാത്തിരിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇന്റര്‍ പോളില്‍ നിന്നും തട്ടിപ്പുകാരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ച സാങ്കേതികവിദ്യയെക്കുറിച്ച് വിശദാംശങ്ങള്‍ മനസിലാക്കണം. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.
കേസില്‍ മുംബൈയില്‍ പിടിയിലായ മുഖ്യപ്രതി റൊമേനിയന്‍ സ്വദേശി മരിയോ ഗബ്രിയേലില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് ഡിജിപി നല്‍കുന്ന സൂചന. കേരളത്തിലെത്തിയ പ്രതികള്‍ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പ്രതികള്‍ക്ക് വാഹനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് ആരാണെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. മാസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് എടിഎം തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും ഇതിനായി പ്രതികള്‍ കേരളത്തില്‍ തങ്ങിയിരുന്നതായും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന മറ്റ് മൂനന് പ്രതികള്‍ ഇന്ത്യ വിട്ടിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ഇവര്‍ മഹാരാഷ്ട്രയിലുണ്ടായിരിക്കാമെന്ന നിഗമനത്തില്‍ അന്വേഷണ സംഘത്തിലെ ഒരു വിഭാഗം മഹാരാഷ്ട്രയില്‍ തന്നെ തുടരുകയാണ്. തമിഴ്‌നാട്ടിലേക്കും അന്വേഷമം വ്യാപിപിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് മുംബൈയിലും സമാനമായ രീതിയില്‍ തട്ടിപ്പു നടന്നിട്ടുണ്ട്. അതുമായി ഇയാള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നകാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ, മറ്റൊരു പ്രതിയുടെ പേരും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.
Discussion about this post