ശ്രീനഗര്‍: ബി.എസ്.എന്‍.എല്‍ പോസ്റ്റ്പെയ്ഡ് സംവിധാനങ്ങള്‍ ഒഴികെ കാശ്മീരിലെ എല്ലാ മൊബൈല്‍ സേവനങ്ങള്‍ക്കും അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പ്രതിഷേധകരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് മുന്‍കരുതലായി അധികൃതര്‍ പുതിയ നടപടി സ്വീകരിച്ചത്.
അനാവശ്യ അപവാദ പ്രചാരണങ്ങള്‍ തടയാനും ക്രമസമാധാനം നിലനിര്‍ത്താനുമാണ് ഇന്ന് അര്‍ദ്ധ രാത്രി വരെ മൊബൈല്‍ സേവനങ്ങള്‍ തടഞ്ഞതെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മൂന്നു പേര് കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുമ്പ് ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടപ്പോഴും മൊബൈല്‍ സേവനങ്ങള്‍ക്ക് തടസം നേരിട്ടിരുന്നു. ഇതില്‍ ഇന്റര്‍നെറ്റ് സേവനവും ഉള്‍പ്പെടും.
Discussion about this post