ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ കുല്‍ഗാമില്‍ അജ്ഞാതന്റെ വെടിവയ്പില്‍ പോലീസുകാരനുള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച രാത്രി 8.30 ഓടെ കാശ്മീരിലെ തെക്കന്‍ പ്രവിശ്യയായ കുല്‍ഗാമിലെ ചാന്സറില് അജ്ഞാതന്റെ വെടിവയ്പിലാണ് മന്‍സൂര്‍ അഹമ്മദ് എന്ന പൊലീസുകാരനും ഫാറൂഖ് അഹമ്മദ് എന്ന പ്രദേശവാസിയും കൊല്ലപ്പെട്ടത്. സംഭവം തീവ്രവാദി ആക്രമണമെന്ന് സംശയിക്കുന്നതായി പേര് വെളിപ്പെടുത്താത്ത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ സുരക്ഷാ സേന എത്തിയിട്ടുണ്ട്.
Discussion about this post