കണ്ണൂര്‍: തീവ്രവാദ സംഘടനയായ ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ കണ്ണൂരില്‍ പിടിയിലായി. വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഹനീഫാണ് പെരിങ്ങത്തൂരില്‍നിന്ന് പിടിയിലായത്. മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കേരളത്തില്‍ നിന്ന് ഐ.എസ്സിലേക്ക് റിക്രൂട്ട് ചെയ്തവര്‍ക്ക് ക്ലാസ് എടുത്തുവെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം. മത തീവ്രവാദം പ്രചരിപ്പിക്കാനും പരിശീലനം നല്‍കാനും ഇയാള്‍ ശ്രമിച്ചുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ മുംബൈ പോലീസ് സംഘം ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.
Discussion about this post