ഡല്‍ഹി: പാകിസ്ഥാനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിനു പിന്നാലെ അയല്‍രാജ്യത്തിനെതിരെ വിമര്‍ശനവുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പാകിസ്ഥാനിലേക്ക് പോകുന്നത് നരകത്തില്‍ പോകുന്നതിന് തുല്യമാണെന്നാണ് പരീക്കറുടെ വിമര്‍ശനം. ഇന്ത്യയില്‍ വലിയ കേടുപാടുകള്‍ വരുത്താന്‍ കഴിയാത്തതിനാലാണ് അവര്‍ ചെറിയ ഉപദ്രവങ്ങള്‍ നടത്തുന്നതെന്നും പരീക്കര്‍ പറഞ്ഞു.
ഇന്നലെ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ മോഡി പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയുടെയും പാകിസ്ഥാന് അധിനിവേശ കാശ്മീരിന്റേയും സ്വാതന്ത്ര്യത്തെ കുറിച്ചും അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും പറഞ്ഞിരുന്നു. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് മോഡിയുടെ ശ്രമമെന്നായിരുന്നു പാകിസ്ഥാന് ഇതിനു നല്കിയ മറുപടി.
Discussion about this post