റിയോ ഡി ജനീറൊ: മത്സരശേഷം ഇസ്രായേല്‍ താരത്തിന് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച ഈജിപ്ഷ്യന്‍ താരത്തെ നതിരിച്ചയച്ചു. ഈജിപ്ഷ്യന്‍ ജുഡോ താരം ഇസ്ലാം അശ്ശിഹാബിയെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്.
ഒളിമ്പിക്സ് കമ്മിറ്റിയുടെ തീരുമാന പ്രകാരം ഈജിപഷ്യന്‍ അധികൃതര്‍ തന്നെയാണ് അദ്ദേഹത്തിനെതിരെ നടപടി എടുത്തത്. മത്സരത്തില്‍ അശ്ശിഹാബി പരാജയപ്പെട്ടിരുന്നു. ജുഡോ നിയമങ്ങള്‍ ലംഘിച്ചതിനാണ് ശിക്ഷാ നടപടി. ഇസ്രയേലി താരം ഓര് സാസണാണ് കൈകൊടുക്കാന്‍ ഈജിപ്ത് താരം വിസമ്മതിച്ചത്.
അറബികളുടെ ഇസ്രയേല്‍ ബഹിഷ്ക്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇസ്ലാം അശ്ശിഹാബിയുടെ നടപടി.
Discussion about this post