ഡല്‍ഹി: എന്‍എസ്ജിയില്‍ ഇന്ത്യന്‍ പ്രവേശനം തടഞ്ഞ ചൈനയ്‌ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് ശേഷം ഇന്ത്യ സ്വീകരിച്ച കര്‍ശന നിലപാടിനെ തുടര്‍ന്ന് ചൈന ഇന്ത്യന്‍ നിലപാട് മയപ്പെടുത്തുവെന്നുവെന്ന് വിലിരുത്തല്‍. ചൈനിസ് സര്‍ക്കാരിന്റെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസിലെ വാര്‍ത്തയിലെ പ്രയോഗമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ലേഖനത്തില്‍ പാക് അധീന കശ്മീര്‍ എന്ന് പത്രം പ്രയോഗിച്ചത് കേവലം നിസ്സാരമായി കാണാവുന്നതല്ല എന്നതാണ് ചര്‍ച്ചക്ക് അടിസ്ഥാനം. പാക് അധീന കശ്മീര്‍ അഥവാ പിഒകെ എന്ന് ചൈന ഒരു ഔദ്യോഗിക രേഖകളിലും മറ്റ് രംഗങ്ങളിലും ഒരിക്കലും ഉപയോഗിച്ചിരുന്നില്ല. പാക് ഭരണ കശ്മീര്‍ (പാകിസ്ഥാന്‍ അഡ്മിനിസ്‌ടേര്‍ഡ് കശ്മീര്‍) എന്നാണ് ചൈന ഉപയോഗിച്ചിരുന്നത്.
പാക്കിസ്ഥാനെ എല്ലാതരത്തിലും പിന്തുണച്ചിരുന്ന തൈന കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കൊപ്പമോ പാക്കിസഥാനൊപ്പമോ ഭാഗം ചേരുന്നില്ലെന്നായിരുന്നു ഗ്ലോബല്‍ ടൈംസിലെ ലേഖനം പറയുന്നത്. ഇരു രാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷം വര്‍ധിച്ചുവെന്നും ഇത് പാക് അധീന കശ്മീരിലെ വികസനത്തെ പിന്നോട്ടടിച്ചെന്നും ലേഖനം പറയുന്നു. ലേഖനത്തില്‍ രണ്ട് തവണയാണ് ‘പിഒകെ’ എന്ന് പരമാര്‍ശിച്ചിരിക്കുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ പീപ്പീള്‍സ് ഡെയ്‌ലി പാക് അധീന കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താനും ചൈനയും സംയുക്തമായി പെട്രോളിങ് നടത്തുന്നതിന്റെ ചിത്രം പുറത്തുവിട്ടിരുന്നു. ഷിന്‍ജിയാങ്- പിഒകെ അതിര്‍ത്തിയിലെ ഈ പെട്രോളിങിന് ചൈന-പാക് അതിര്‍ത്തിയിലെ പെട്രോളിങ് എന്നാണ് അന്ന് വിശേഷിപ്പിച്ചത്.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാക് അധീന കശ്മീരിലൂടെയുള്ള ചൈന-പാക്കിിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെ കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പദ്ധതി ഒഴിവാക്കാന്‍ ചൈനക്കാവില്ലെന്ന് പറയുന്ന ഗ്ലോബല്‍ ടൈംസ് ഇന്ത്യയും ചൈനയുമായി അടുത്ത സാമ്പത്തിക ബന്ധമാണ് ഉള്ളതെന്നും പറയുന്നു.
ദക്ഷിണ ചൈനാ കടലില്‍ ചൈനിസ് ആധിപത്യം ഉറപ്പിക്കാന്‍ ചൈനക്ക് ഇന്ത്യയുടെ പിന്തുണ അനിവാര്യമാണ്. അതിനാല്‍ കൂടിയാണ് ഇപ്പോഴത്തെ മയപ്പെടല്‍ എന്നും വിലയിരുത്തലുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെതിരെ നരേന്ദ്രമോദി നടത്തിയ കാമ്പയിന്‍ ലക്ഷ്യം കാണുന്നതും ചൈനയുടെ നിലപാട് മാറ്റത്തിന് കാരണമായെന്നാണ് സൂചന.
Discussion about this post