നാദാപുരം: ഷിബിന്‍ വധക്കേസിലെ മൂന്നാം പ്രതിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ മുഹമ്മദ് അസ്‌ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തുവിനെതിരെ കേസ്. പ്രേരണാകുറ്റത്തിനാണ് ചാത്തുവിനെതിരെ കേസെടുത്തത്.
ഷിബിന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടാലും പാര്‍ട്ടി വെറുതെ വിടില്ലെന്ന തരത്തില്‍ ചാത്തു നാദാപുരത്ത് പ്രസംഗിച്ചിരുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. പ്രസംഗത്തിന്റെ ക്ലിപ്പുകള്‍ നാദാപുരം മേഖലയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചാത്തുവിനെതിരെ പ്രേരണാകുറ്റത്തിന് കേസെടുത്തത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകരിലൊരാളാണ് അസ്‌ലം. ഒരാഴ്ച മുമ്പാണ് അസ്‌ലം കൊല്ലപ്പെട്ടത്.
സംഭവത്തിനു പിന്നില്‍ സി.പി.ഐ.എമ്മാണെന്ന് ആരോപിച്ച് ലീഗ് രംഗത്തെത്തിയിരുന്നു. സി.പി.ഐ.എം ഏരിയ സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ലീഗിന്റെ ആരോപണം.
Discussion about this post