ഡല്‍ഹി : ആംആദ്മി പാര്‍ട്ടിയില്‍ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തനിക്ക് വേദന നല്‍കുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹിയിലെ ജനങ്ങള്‍ തങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തോടുള്ള വഞ്ചനയാണിത്.തര്‍ക്കത്തില്‍ പങ്കാളിയാകാന്‍ താനില്ല . ഭരണത്തിലാണ് തനിക്ക് ശ്രദ്ധയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.
അതേസമയം പാര്‍ട്ടിയില്‍ ഹൈക്കമാന്‍ഡ് സംസ്കാരം വളരുന്നത് അപകടകരമാണെന്ന് എഎപി നേതാവ് പ്രശാന്ത് ഭൂഷണ് പറഞ്ഞു. കഴിഞ്ഞദിവസങ്ങളിലൊന്നും അരവിന്ദ് കെജ്രിവാളുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും പ്രശാന്ത് ഭൂഷണ് വ്യക്തമാക്കി.
ഇതിനിടെ പ്രശാന്ത് ഭൂഷണെതിരെ കെജ്രിവാള് പക്ഷം രംഗത്ത് വന്നു. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം പ്രകടിപ്പിക്കേണ്ടത് പാര്‍ട്ടി വേദിയിലാണ്. അല്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നിലല്ലെന്നും മറ്റൊരു എഎപി നേതാവ് അശുതോഷ് പറഞ്ഞു.
കഴിഞ്ഞ കുറേ ദിവസങ്ങളായി പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത വടം വലിയാണ് നടക്കുന്നത്. നേതാക്കള്‍ പരസ്പരം പോരടിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ഒരാഴ്ച്ചയായി ആംആദ്മിക്കുള്ളില്‍ അരങ്ങേറുന്നത്. ഇന്നലെ യോഗേന്ദ്രയാദവ് കെജ്രിവാളിനെ ജനറല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ശ്രമിച്ചെന്ന് ആരോപിക്കുന്ന ദിലീപ് പാണ്ഡെയുടെ കത്തും പുറത്തുവന്നു.
Discussion about this post