ശ്രീനഗര്‍ : പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിന്റെ ഭൗതികാവശിഷ്ടം കുടുംബത്തിന് വിട്ട് കൊടുക്കണമെന്നാവശ്യപ്പെട്ട് പിഡിപി എംഎല്‍എമാര്‍ രംഗത്തെത്തി. ഇതിന് വേണ്ടിയുള്ള അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്നും എംഎല്‍എമാര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു . അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിലൂടെ നീതിന്യായ വ്യവസ്ഥ പരിഹസിക്കപ്പെട്ടുവെന്നാണ് പിഡിപി നേതാക്കള്‍ പരിഹസിക്കുന്നത്.
കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിച്ചതിന് പാക്കിസ്ഥാനും ,ഭീകരവാദികള്‍ക്കും കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ് നന്ദി പറഞ്ഞുള്ള വിവാദ പ്രസ്താവനയ്ക്കു പിന്നാലെയാണ് പുതിയ ആവശ്യവുമായി ബിജെപി സര്‍ക്കാരിനെ വെട്ടിലാക്കി പിഡിപി രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post