ന്യൂയോര്‍ക്ക്: 2011ലെ മുംബൈ ഭീകരാക്രമണം ഇസ്ലാമിക് സ്റ്റേറ്റ് പഠിച്ചുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന പാരീസ് ഭീകരാക്രമണത്തിന് മുന്നോടിയായാണ് മുംബൈ ആക്രമണം ഐ.എസ് വിശദമായി പഠിച്ചത്. മുംബൈ ആക്രമണത്തിന് സമാനമായ മറ്റ് ഭീകരാക്രമണങ്ങളും ഐ.എസ് പഠിച്ചിരുന്നു.
മുംബൈ പരമാവധി ദുരന്തം വിതയ്ക്കാന്‍ ലക്ഷ്യമിട്ടാണ് മുംബൈ ഭീകരാക്രമണം പഠനവിധേയമാക്കിയത്. യു.എന്‍ സുരക്ഷാ കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ 13ന് പാരീസിലെ സ്റ്റേഡിയം റെസ്റ്റോറന്റുകള്‍, കണ്‍സേര്‍ട്ട് ഹാള്‍ എന്നിവടങ്ങളില്‍ ഒരേസമയമാണ് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം നടത്തിയത്.
തിരിച്ചടിക്കുന്ന സൈന്യത്തിന് ആശയക്കുഴപ്പം സൃഷ്ടിക്കാനും ദുരന്തം വിതയ്ക്കാനുമാണ് മുംബൈ മാതൃകയില്‍ ഒരേസമയം ഒന്നിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. 130 പേരെയാണ് പാരീസ് ഭീകരാക്രമണത്തില്‍ ഐ.എസ് ഭീകരര്‍ വധിച്ചത്.
Discussion about this post