മുംബൈ: ബാന്ദ്രയിലെ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. ഉച്ചകഴിഞ്ഞാണ് സംഭവം. നാഷണല്‍ കോളജിന് എതിര്‍വശം സ്ഥിതി ചെയ്യുന്ന 10 നില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. എട്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘമാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തീപിടുത്തത്തില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ല. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ നിലയിലാണ് തീപടര്‍ന്നത്.
Discussion about this post