ഡല്‍ഹി: ഭീകരയെ പ്രോത്സാഹിപ്പിച്ച രണ്ടു ലക്ഷത്തിലധികം പേരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു. ഇതില്‍ കൂടുതല്‍ അക്കൗണ്ടുകളും ഇസ്്‌ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്നവരുടേതാണ്. 2,35,000 പേരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ഫെ്രബുവരിക്കുശേഷമുള്ള കണക്കാണ് ഇപ്പോള്‍ ട്വിറ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മരവിപ്പിക്കലിന് വിധേയമായിക്കൊണ്ടിരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം 80 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് ട്വിറ്റര്‍ അധികൃതര്‍ ബ്ലോഗ് സന്ദേശത്തില്‍ അറിയിച്ചു.
നേരത്തെ, ഭീകരതെ പ്രോത്സാഹിപ്പിക്കാന്‍ സംഘടനകള്‍ ട്വിറ്ററിനെ ഒരു അനുകൂല മാര്‍ഗമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ട്വിറ്റര്‍ സന്ദേശങ്ങള്‍ കര്‍ശനമായി നിരീക്ഷിച്ചു തുടങ്ങിയതോടെ ഭീകരര്‍ പുതുവഴി തേടിതുടങ്ങിയിട്ടുണ്ട്.
Discussion about this post