കൊച്ചി: പെരുമ്പാവൂരില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേന കവര്‍ച്ച നടത്തിയ സംഘത്തിന് തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട്, നിരവധി തീവ്രവാദക്കേസുകളില്‍ തടവില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ കൂട്ടാളിയായ അബ്ദുള്‍ ഹാലിം പോലീസിന്റെ പിടിയിലായി.
കോഴിക്കോട്ടെ ഇരട്ടസ്ഫോടനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുദിവസത്തിനുള്ളില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദിഖിന്റെ വീട്ടില്‍ വെള്ളിയാഴ്ച എത്തിയ സംഘം വിജിലന്‍സിന് ലഭിച്ച പരാതി പ്രകാരം വീട്ടില്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് വീട്ടിലുണ്ടായിരുന്ന 60 പവന് സ്വര്‍ണാഭരണങ്ങളും 25,000 രൂപയുമായി കടക്കുകയായിരുന്നു.
രണ്ടു പേരെ പെരുമ്പാവൂരില്‍ നിന്നും രണ്ടുപേരെ മലപ്പുറത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്.
Discussion about this post