പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി ശുചീകരിക്കുന്നതിനുള്ള സ്വച്ഛ് പുതുച്ചേരി മിഷനുമായി ബന്ധപ്പെട്ടവര്‍ സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ലഫ് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരിച്ചുപോകുമെന്ന് കിരണ്‍ബേദി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ബേദിയുടെ രാജിഭീഷണി. ശുചീകരണ ദൗത്യവുമായി പല ഉദ്യോഗസ്ഥരും സഹകരിക്കാത്തതാണ് കിരണ്‍ ബേദിയെ ചൊടിപ്പിച്ചത്.
‘ശൂചികരണ ദൗത്യവുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എന്നാല്‍, പല ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തന്നോട് സഹകരിക്കാന്‍ തയ്യാറായില്ല.’-കിരണ്‍ ബേദി.
ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പുതുച്ചേരി മുഴുവന്‍ തനിച്ച് വൃത്തിയാക്കാന്‍ കഴിയില്ല. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം അത്യാവശ്യമാണ്- ബേദി പറഞ്ഞു. ജനങ്ങള്‍ യാതൊരു മടിയുമില്ലാതെ പൊതുനിരത്തിലേക്ക് മാലിന്യം വലിച്ചെറിയുകയാണ്. മാലിന്യം നീക്കം ചെയ്യാതിരിക്കുന്നത് വെള്ളപ്പൊക്കത്തിന് വഴിതെളിക്കുമെന്നും അവര്‍ പറഞ്ഞു.
Discussion about this post