ആലപ്പുഴ:മകളെ ശല്യപ്പെടുത്തുന്നുവെന്ന പരാതി അവഗണിച്ച പോലിസുകാരെ കുറ്റപ്പെടുത്തി ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച് പിതാവ് ആത്മഹത്യ ചെയ്തു. അഡീഷണല്‍ എസ്ഐയുടെ പേര് എഴുതി വച്ച് ആലപ്പുഴ കോട്ടപ്പള്ളി സ്വദേശി കൃഷ്ണകുമാറാണ് ആത്മഹത്യ ചെയ്തത്.
അഡീഷണല്‍ എസ് ഐ കുഞ്ഞുമോനെ പോലുള്ളവര്‍ സര്‍വീസില്‍ ഇരുന്നാല്‍ പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവനും മാനത്തിനും ഒരു വിലയും ഉണ്ടാകില്ല. അഞ്ച് ദിവസം മുമ്പ് തന്റെ ഭാര്യയും മകളും നല്കിയ പരാതിയിന്മേല് തൃക്കുന്നപ്പുഴ അഡിഷല്‍ എസ്ഐ കുഞ്ഞുമോന് പണം വാങ്ങി യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും മുഖ്യമന്ത്രിക്കുള്ള കത്തില്‍ പറയുന്നു.
കൃഷ്ണകുമാറിന്റെ മകളെ കോട്ടപ്പള്ളി അംഗന്‍വാടിക്കു സമീപമുള്ള ഉണ്ണി എന്നയാള്‍ നിരന്തരം ശല്യം ചെയ്യുന്നുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടും നടപടി കൈക്കൊള്ളാന്‍ വിമുഖത കാട്ടിയ പൊലീസ് മകനെ മര്‍ദ്ദിക്കുമെന്നും നട്ടെല്ല് ചവിട്ടിയൊടിക്കുമെന്നും ആക്രോശിച്ചു. ഇതുപോലെ നരാധന്മമാരായ പൊലീസുകാര്‍ തന്റെ മരണം കൊണ്ടെങ്കിലും പാഠം പഠിക്കട്ടെയെന്ന് കൃഷ്ണകുമാര്‍ കത്തില്‍ പറയുന്നു.
ഇവരെ പോലുള്ളവര്‍ ഉദ്യോഗത്തിലിരുന്നാല് പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവനും മാനത്തിനും ഒരു വിലയും ഇല്ലാതാകുമെന്നും തന്റ മരണം കൊണ്ട് ഇതിനൊരു മാറ്റം വേണമെന്നും കൃഷ്ണകുമാര്‍ കത്തില്‍ പറയുന്നു.
Discussion about this post