ശ്രീനഗര്‍: കശ്മീര്‍ സംഘര്‍ഷം തുടരുന്നു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റ് പൊലീസുകാരന് കൊല്ലപ്പെട്ടു. ഖുര്‍ഷിദ് അഹമദ് ഖനായിയായാണ് ശനിയാഴ്ച്ച രാവിലെ കൊല്ലപ്പെട്ടത്. രാവിലെ പാല് വാങ്ങാന്‍ പോകുമ്പോഴാണ് വീടിനടുത്ത് വെച്ച് ഇദ്ദേഹത്തിന് വെടിയേറ്റത്. കശ്മീരില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുല്‍വാമ, ഷോപിയാന്‍, അനന്ത് നാഗ്എന്നീ സ്ഥലങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ഈയാഴ്ചയില്‍ കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പൊലീസുകാര്‍ക്കും രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. മെഹബൂബ മുഫ്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കശ്മീര്‍ സംഘര്‍ഷങ്ങളെ സംബന്ധിച്ച് കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്.
Discussion about this post