തിരുവനന്തപുരം : സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഡി.വൈ.എഫ്.ഐയുടെ വിപ്ലവരക്ഷാബന്ധന് ആഘോഷം. ഡിവൈഎഫ്ഐ കൊല്ലം ശൂരനാട് ഏരിയാ ട്രഷററുടെ നേതൃത്വത്തിലാണ് ശൂരനാട്ട് വിപ്ലവ രക്ഷാബന്ധന് നടത്തിയത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിന് എ.ഐ.എസ്.എഫ് പ്രവര്‍ത്തകന്റെ വീട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അക്രമിക്കുകയും മതാപിതാക്കളെ മര്‍ദിക്കുകയും ചെയ്തു.
എന്നാല്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഇത്തരമൊരു പരിപാടി നടന്നിട്ടില്ലെന്നും അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്.ബിജു മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രദേശത്തെ നിരവധി ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട ചില പരിപാടികള്‍ മാത്രമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഖികെട്ടിയ കൈകകളുടെ ചിത്രം സഹിതമാണ് എ.ഐ.എസ്.എഫ് ശൂരനാട് മണ്ഡലം സെക്രട്ടറി അഖില്‍ കണ്ണമ്പിള്ളി ഫേസ്്ബുക്ക് പോസ്റ്റ് ഇട്ടത്, അക്രമത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് അഖില്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അഖിലിന്റെ അച്ഛന് രാമചന്ദ്രന്(64), അമ്മ ലൈല(45) എന്നിവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
എന്നാല്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഇത്തരമൊരു പരിപാടി നടന്നിട്ടില്ലെന്നും അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്.ബിജു ്മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രദേശത്തെ നിരവധി ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഡി.വൈ.എഫ്.ഐയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട ചില പരിപാടികള്‍ മാത്രമാണ് നടന്നതെന്നാണ് ഡിവൈഎഫ്ഐ പ്രതികരണം.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എം.എല്‍.എയുമായി ബന്ധപ്പെട്ട് ശൂരനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ആദില്‍ ഫേസ്്ബുക്ക് പോസ്റ്റിട്ടതാണ് പ്രശ്നത്തിന് തുടക്കമെന്ന് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ജയശങ്കര്‍ പറഞ്ഞു. തുടര്‍ന്ന് എ.ഐ.എസ്.എഫ് ശൂരനാട് മണ്ഡലം ജോയിന്റ് സെക്രട്ടറിയായ ആദിലിനെ സ്കൂളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു.ഇതുമായി ബന്ധപ്പെട്ട എ.ഐ.എസ്.എഫ് പ്രവര്‍ത്തകരുടെ പരാതിയില്‍ മര്‍ദ്ദിച്ച രണ്ടുപേരെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിനും ശേഷമാണ് അഖിലിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. രാത്രി 8.30ഓടെ വീട്ടിലെത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം വീട് വളയുകയായിരുന്നു. മകനെ കുറച്ച് രാഷ്ട്രീയംപഠിപ്പിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു അക്രമമെന്നും അഖില്‍ പറഞ്ഞു. തുടര്‍ന്ന് താന്‍ പുറത്തിറങ്ങും മുമ്പ് അച്ഛനെ മര്‍ദ്ദിക്കുകയായിരുന്നു. നിലവിളിച്ച് തടയാനെത്തിയ അമ്മയ്ക്കും മര്‍ദ്ദനമേറ്റു. പുറത്തെത്തിയ തന്റെ നേര്‍ക്ക് അക്രമികള്‍ തിരിഞ്ഞതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അഖില്‍ പറയുന്നു. അക്രമത്തില്‍ വീടിന്റെ ജനല്‍ തകര്‍ന്നിട്ടുണ്ട്.
എന്നാല്‍ രക്ഷാബന്ധനെതിരെ പോസ്റ്റിട്ടതാണ് പകോപനമായതെന്ന് അഖില്‍ പരാതിയില്‍ പറയുന്നത്. പോസ്റ്റുകള്‍ക്ക് താഴെ ചിലര്‍ ഭീഷണി കമന്റിട്ടിരുന്നു. സംഭവത്തില്‍ അഖില്‍ ശൂരനാട് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post