തിരുവനന്തപുരം: ഗ്രൂപ്പിനെ മതമായി കാണേണ്ടതില്ലെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ എ.കെ ആന്റണി.മദ്യനയത്തിലെ തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ നാശത്തിലേക്ക് നയിക്കുമായിരുന്നു. എന്നാല്‍ പ്രശ്നം അത്ഭുതകരമായി പരിഹരിക്കപ്പെട്ടു.ഇപ്പോള്‍ സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ നല്ല ആശയ വിനിമയമുണ്ട്.ഇപ്പോഴത്തെ അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും എ.കെ ആന്റണി പറഞ്ഞു.പാര്‍ട്ടി ഏകോപന സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മദ്യനയത്തിലെ മാറ്റങ്ങള്‍ ഏകോപനസമിതി തീരുമാനം അനുസരിച്ച് മുമ്പോട്ട് പോകുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു.പത്ത് വര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post