ജമ്നാനഗര്‍: ഗുജറാത്തിലെ ജമ്നാനഗര്‍ ജില്ലയില്‍ സൗരാഷ്ട്ര നര്‍മ്മദ അവതരണ് ഫോര്‍ ഇറിഗേഷന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 12,000 കോടി രൂപയുടെ പദ്ധതിയാണിത്.
ഗുജറാത്തിലെ സനോസര ഗ്രാമത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം, രാജ്കോട്ട്, ജമ്നാനഗര്‍, മോര്‍ബി തുടങ്ങിയ റിസര്‍വോയറുകള്‍ കൂടാതെ പത്തോളം ഡാമുകള്‍ നര്‍മ്മദാ നദിയിലെ ജലമുപയോഗിച്ച് നിറയ്ക്കുവാന്‍ സാധിയ്ക്കും. സൗരാഷ്ട്രമേഖലയിലെ 115 ഡാമുകളെ ഉള്‍പ്പെടുത്തിയുള്ള വന്‍ ജലസേചനപദ്ധതി പ്രധാനമന്ത്രിയുടെ വികസനസ്വപ്നമാണ്. കൃഷിയാവശ്യത്തിനും, കുടിവെള്ളത്തിനും ആവശ്യമായ പദ്ധതിയാണിത്.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ 2012ല്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. നാലു ഘട്ടങ്ങളായുള്ള പദ്ധതി 2019ഓടെ പൂര്‍ത്തീകരിക്കാനാകുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. ഈ പദ്ധതി നാലു ലക്ഷം ഹെക്ടര്‍ സ്ഥലത്തേയ്ക്കുള്ള ജലസേചനത്തിന് ഉതകുമെന്നും, ഈ മേഖലയിലെ കുടിവെള്ളക്ഷാമമുള്പ്പെടെയുള്ള ആവശ്യങ്ങള്ക്കുപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post